പത്തനംതിട്ട : പതിനാല് വയസുകാരനായ ആൺകുട്ടിയെ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ നൽകി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനിരയാക്കിയ കേസിൽ ചെങ്ങന്നൂർ ആലാ സ്വദേശിയും ഇലവുംതിട്ടയിലെ വ്യാപാര സ്ഥാപന ഉടമയുമായ കല്ലൻമോടി സൂരജ്ഭവൻ വീട്ടിൽ തോമസിന് (67) പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി ജഡ്ജി എ.സമീർ 30 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പോക്‌സോ വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് ശിക്ഷ. 2020 ലാണ് സംഭവം. കുട്ടിയിൽ സ്വഭാവ വൈകൃതങ്ങൾ കണ്ടുനടത്തിയ കൗൺസിലിംഗിൽ പ്രതിയെപ്പറ്റി വിവരം ലഭിച്ചു. ഇലവുംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ സ്‌പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടർ അഡ്വ.ജയ്‌സൺ മാത്യൂസ് ഹാജരായി. പൊലീസ് ഇൻസ്‌പെക്ടർമാരായ വിനോദ് കൃഷ്ണൻ, എം.കെ.സുരേഷ് എന്നിവരാണ് അന്വേഷണം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |