വെണ്ണിക്കുളം : കെ.ടി.തോമസ് കുന്നുതറ ഫൗണ്ടേഷന്റെ അവാർഡ്ദാന ചടങ്ങിനോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ ജോർജ് മാമ്മൻ കൊണ്ടൂർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ,സാമൂഹിക,സാംസ്കാരിക മേഖലകളിൽ നൽകിയ സംഭവനകൾക്കായുള്ള 2022ലെ പുരസ്കാരം പ്രൊഫ.ഡോ.ജോസ് പാറക്കടവിലിൻ 25000രൂപയും പ്രശസ്തി പത്രവും ചടങ്ങിൽ സമർപ്പിച്ചു. മുൻ രാജ്യസഭ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ മുഖ്യപ്രഭാഷണം നടത്തി,ബിഷപ്പ് സണ്ണി ഏബ്രഹാം,ജോസഫ് എം.പുതുശ്ശേരി എക്സ് എം.എൽ.ഐ,റവ.ഉമ്മൻ വി.വർക്കി,സ്കൂൾ പ്രിൻസിപ്പൽ ഡോ.ജേക്കബ് ഏബ്രഹാം,ജേക്കബ് തോമസ് തെക്കേപ്പുരയ്ക്കൽ,ഫൗണ്ടേഷൻ സെക്രട്ടറി സോണി മാത്യു ,മുഹമ്മദ് റഷീദ്,പ്രൊഫ.ഡോ .ജോസ് പാറക്കടവിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |