ഇലവുംതിട്ട : മലനടയിൽ കെട്ടുകാഴ്ച്ച നാളെ. കെട്ടുരുപ്പടികളും ഫ്ളോട്ടുകളും പ്രദർശന സജ്ജമായി. കൈയ്യംതടം, മേലുത്തെമുക്ക്, ആണർകോട്, വാത്തിപ്പറമ്പിൽ, കൊട്ടാരം, സരിക നഗർ, വെള്ളിലഞ്ഞി, ഞാറന്മല, താഴത്തേൽ, മഞ്ഞിപ്പുഴ, പറമണംപടി, തുണിയോട്, നെടിയകാല, ചന്ദനക്കുന്ന്, മഞ്ഞത്തറ, മുക്കട, അയത്തിൽ, മൂലൂർ, നല്ലാനിക്കുന്ന് എന്നീ കരകളുടെ പരിസരങ്ങളിൽ നിന്ന് നിരവധി കെട്ടുരുപ്പടികളും ഫ്ളോട്ടുകളുമാണ് ഇക്കുറി കാഴ്ച്ച വിരുന്നൊരുക്കുന്നത്. നാളെ വൈകിട്ട് നാലിന് ആരംഭിക്കുന്ന ആലിന് വലംവച്ചുള്ള പ്രദർശനം രാവേറെ നീണ്ടുനിൽക്കും. ഉച്ചയ്ക്ക് മൂന്നിന് ജീവിത എഴുന്നള്ളത്തും മലനടയിൽ സ്വീകരണവും ഒപ്പം 3.15 മുതൽ ഓട്ടൻ തുള്ളലും ശീതങ്കൻ തുള്ളലും പായസസദ്യയും നാലോടെ കെട്ടുകാഴ്ച്ചയും ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |