അടൂർ : തെങ്ങമം തോട്ടുവ കൊച്ചുതുണ്ടിൽ വീട്ടിൽ മാലിനി വിവാഹപ്പന്തലിൽ നിന്ന് വരൻ കണ്ണനോടൊപ്പം നേരെ പോയത് പോളിംഗ് ബൂത്തിലേക്ക്. വോട്ട് ചെയ്ത ശേഷമാണ് ഭർതൃഗൃഹത്തിലേക്ക് പോയത്. ഇന്നലെ തോട്ടുവ ഭരണിക്കാവ് ദേവീ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ഉച്ച കഴിഞ്ഞ് 3 മണിക്ക് ഏഴംകുളം നെടുമണ്ണിലുള്ള വരൻ കണ്ണന്റെ വീട്ടിൽ പ്രവേശിക്കേണ്ട സമയത്തിനുള്ളിൽ വോട്ടുചെയ്യാനെത്തുകയായിരുന്നു. വോട്ടവകാശം മുടങ്ങാതെ വിനിയോഗിക്കുക എന്നതായിരുന്നു ആഗ്രഹമെന്ന് .മാലിനി പറഞ്ഞു. മധുസൂദനൻ ഉണ്ണിത്താന്റെയും മിനിയുടെയും മകളാണ് മാലിനി. കണ്ണൻ പട്ടാള ഉദ്യോഗസ്ഥനാണ് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |