SignIn
Kerala Kaumudi Online
Saturday, 17 August 2024 7.11 AM IST

ഫുഡ് സേഫ്റ്റി ഉറപ്പാക്കി ഭക്ഷ്യവകുപ്പ്, നല്ലത് വിളമ്പാൻ നടപടി തുടങ്ങി

food

പത്തനംതിട്ട : ഫുഡ് സേഫ്റ്റി ഉറപ്പാക്കാൻ ഇടപെടലുകൾ ശക്തമാക്കി ഭക്ഷ്യവകുപ്പ്.
ലൈസൻസും രജിസ്‌ട്രേഷനും ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകും.

ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർ 31ന് മുമ്പായി ഫോസ്‌കോസ് സൈറ്റ് മുഖേന ആനുവൽ റിട്ടേൺ ഫയൽ ചെയ്യണം. ചെയ്യാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. എഫ്.എൽ.ആർ.എസ് സൈറ്റ് മുഖാന്തരം എഫ്.എസ്.എസ്.എ.ഐ ലൈസൻസ് കരസ്ഥമാക്കിയിട്ടുള്ള ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർ ഫോസ്‌കോസ് സൈറ്റിലൂടെ ഫുഡ് കാറ്റഗറി സിസ്റ്റത്തിലേക്ക് മോഡിഫെക്കേഷനു വേണ്ടി അപേക്ഷ നൽകണം.

ഭക്ഷണ നിർമ്മാണത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തണം. സ്ഥാപനത്തിൽ വിൽക്കുന്ന പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങളിലെ ലേബൽ വിവരങ്ങളും,പാഴ്‌സലായി കൊടുക്കുന്ന പാകം ചെയ്ത ഭക്ഷണ സാധനങ്ങളിലുള്ള ലേബൽ വിവരങ്ങളും പൂർണമായിരിക്കണം. ഭക്ഷണ സാധനങ്ങൾ വാങ്ങിയതിനുശേഷം നൽകുന്ന ബില്ലിൽ സ്ഥാപനത്തിന്റെ ഭക്ഷ്യസുരക്ഷാ ലൈസൻസ്, രജിസ്‌ട്രേഷൻ നമ്പർ എന്നിവ പതിപ്പിച്ചിരിക്കണം.

നിർദേശങ്ങൾ

1. സ്ഥാപനത്തിന് അനുവദിച്ചിട്ടുള്ള ഭക്ഷ്യ സുരക്ഷാ ലൈസൻസ്/രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ടോൾഫ്രീ നമ്പർ 18004251125 എന്നിവ ജനങ്ങൾക്ക് കാണത്തക്കവിധത്തിൽ പ്രദർശിപ്പിക്കണം.

2. ഭക്ഷണ പദാർത്ഥങ്ങൾ കൈകാര്യംചെയ്യുന്ന ജീവനക്കാർക്ക് ഹെൽത്ത്കാർഡ് ഉണ്ടായിരിക്കണം.

3.സ്ഥാപനങ്ങളിൽ പരിശോധനക്കായി എത്തുന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിശോധനാ വേളയിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ/രേഖകൾ നൽകണം.

4.ഭക്ഷണ നിർമ്മാണം /വിതരണം /വിൽപന നടത്തുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.

ഭക്ഷ്യ സുരക്ഷാ ലൈസൻസ്, ആനുവൽ റിട്ടേൺ

വിവരങ്ങൾക്ക് ബന്ധപ്പെടുക :

ഭക്ഷ്യ സുരക്ഷാഅസിസ്റ്റന്റ് കമ്മിഷണർ : 8943346183
നോഡൽ ഭക്ഷ്യ സുരക്ഷാഓഫീസർ : 9072639572
ഓഫീസ് : 04734 221236

ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്

ബന്ധപ്പെടുക:

ആറൻമുള : 8943346539
അടൂർ : 8943346589
തിരുവല്ല : 9947752040
റാന്നി : 8943346588
കോന്നി : 7593000862.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.