കോന്നി : കോന്നി മെഡിക്കൽ കോളേജിൽ വിദഗ്ദ്ധ ചികിത്സ ഒരുക്കിയാൽ മലയോര മേഖലയിലെ അപകട മരണം കുറയ്ക്കാനാകും. മുറിഞ്ഞകൽ അപകടത്തിൽ മൂന്നുപേർ തത്ക്ഷണം മരിച്ചുവെങ്കിലും ജീവനുണ്ടായിരുന്ന അനുവിനെ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് 18 കിലോമീറ്റർ അകലെയുള്ള പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോകേണ്ടതായി വന്നു. കോന്നി ഗവ.മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജാണ് ആശ്രയം. മുറിഞ്ഞകൽ അപകടത്തിൽ മരിച്ച നാല് പേരുടെയും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത് പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ്. കോന്നി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്താനുള്ള രണ്ട് ഡോക്ടർമാരെ നിയമിച്ചിട്ടുണ്ടെങ്കിലും പരിശീലനം ലഭിച്ച നഴ്സിംഗ് അസിസ്റ്റന്റ് മാരുടെ അഭാവമുണ്ട്. ശബരിമല സീസണിലെ ബേസ് ആശുപത്രിയാണ് കോന്നി മെഡിക്കൽ കോളേജ്. എന്നാൽ സൗകര്യങ്ങളുടെ കുറവ് മൂലം ദുരന്തങ്ങളുടെ മുന്നിൽ
പകച്ചുനിൽക്കുകയാണ് ജില്ലയിലെ ആരോഗ്യമേഖല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |