വൈപ്പിൻ: യാത്രക്കാരിയെ അപമാനിച്ചെന്ന കേസിൽ സ്വകാര്യ ബസ് കണ്ടക്ടർ എടവനക്കാട് കുട്ടുങ്ങച്ചിറ അഞ്ചലശേരി വീട്ടിൽ വിനോദിനെ (54) ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ഞാറക്കൽ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. വൈപ്പിൻ - മുനമ്പം റൂട്ടിലോടുന്ന സുരഭി ബസിലെ കണ്ടക്ടറാണ് പ്രതി. ഇൻസ്‌പെക്ടർ സുനിൽ തോമസ്, എസ്.ഐ അഖിൽ വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |