ആലുവ: 92-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരിയിൽ നടത്തിയ കലാസാഹിത്യ മത്സരങ്ങളിൽ ആലുവ ഗുരുദീപം പഠനകേന്ദ്രത്തിലെ അഞ്ച് പഠിതാക്കൾ സമ്മാനാർഹരായി. രമ്യ സുനിൽ (ഉപന്യാസം പൊതുവിഭാഗം - ഒന്നാംസ്ഥാനം), സിനി ഉമേഷ് (ഉപന്യാസം പൊതുവിഭാഗം - രണ്ടാം സ്ഥാനം), ആദിത്യ ബിജു (ആലാപന മത്സരം, പ്രസംഗമത്സരം കോളേജ് വിഭാഗം - രണ്ടാം സ്ഥാനം), പൂർണശ്രീ മനോജ് (ആലാപന മത്സരം ഹൈസ്കൂൾ വിഭാഗം - രണ്ടാം സ്ഥാനം), ശ്വേതാ വിപിൻ (ആലാപന മത്സരം കോളേജ് വിഭാഗം - മൂന്നാം സ്ഥാനം) എന്നിവരാണ് വിജയികളായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |