റാന്നി പെരുനാട്: പെരുനാട്ടിൽ പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് കേന്ദ്രസർക്കാരിന്റെ മുട്ടക്കോഴി, കോഴിക്കൂട്, കോഴിത്തീറ്റ വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ അദ്ധ്യക്ഷത വഹിച്ചു, കക്കാട് വാർഡ് മെമ്പർ അരുൺ അനിരുദ്ധൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കോമളം അനിരുദ്ധൻ, ഡോ. റിൻസി കെ എ എബ്രഹാം, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ബോബി മാത്യു, ഐ സി എ ആർ സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് ഡോ. സെൻസി മാത്യു, എസ് സി പ്രമോട്ടർ ആതിര ഉത്തമൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |