തിരുവല്ല : ന്യൂനപക്ഷ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പുകൾക്ക് വകയിരുത്തിയിരുന്ന തുക 50 ശതമാനമായി വെട്ടിച്ചുരുക്കിയ സംസ്ഥാന സർക്കാരിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് കേരള കൗൺസിൽ ഒഫ് ചർച്ചസ് ആരോപിച്ചു. സാധാരണക്കാരായ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പഠനസഹായമായി ലഭിക്കേണ്ട കോടിക്കണക്കിന് രൂപ നഷ്ടമാകുന്നത് അപലപനീയമാണെന്നും ഈ നടപടിയിൽ നിന്നും സർക്കാർ പിന്മാറണമെന്നും സ്കോളർഷിപ്പുകൾ തുടർന്ന് ലഭിക്കുന്നതിന് ആവശ്യമായ ക്രമീകരണം ചെയ്യണമെന്നും കെ.സി.സി പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത, ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ്, ട്രഷറർ റവ. ഡോ. റ്റി. ഐ. ജയിംസ് എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |