കോന്നി : തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനും തണ്ണിത്തോട് മൂഴിക്കും ഇടയിലുള്ള റോഡരികിൽ പരിക്കേറ്റ നിലയിൽ കാട്ടാനയെ കണ്ടെത്തി. കഴിഞ്ഞ രണ്ടുദിവസമായി കാണപ്പെട്ട കാട്ടാന ഇന്നലെ പകൽ മുഴുവൻ അടവി കുട്ടവഞ്ചി സവാരികേന്ദ്രത്തിന് സമീപം നിലയുറപ്പിച്ചു. പിടിയാന ആണെന്നും ശാരീരിക അവശതകൾ ഉണ്ടെന്നും വനപാലകർ പറഞ്ഞു. രാവിലെ തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന് സമീപം കണ്ട കാട്ടാന റോഡരികിലെ വനത്തിലൂടെ നടന്ന് ഉച്ചയോടുകൂടി തണ്ണിത്തോട് മൂഴിക്ക് സമീപമെത്തി. റോഡിന്റെ ഒരുവശം കല്ലാർ ആണ്. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ എത്തിയ വിനോദസഞ്ചാരികൾക്കും കാട്ടാന കൗതുകമായി. ഇന്നലെ അടവിയിലെത്തിയ വിനോദസഞ്ചാരികൾക്ക് കാട്ടാനയെ കുട്ടവഞ്ചിയിൽ ഇരുന്ന് 10 മീറ്റർ അകലെയായി കാണാനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |