പത്തനംതിട്ട : കേരളകൗമുദിയുടെ 114-ാമത് സ്ഥാപകദിനാഘോഷം ഇന്ന് വൈകിട്ട് നാലിന് കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് അങ്കണത്തിൽ നടക്കും. അതിവേഗ ചിത്രകാരൻ ജിതേഷ്ജി ഉദ്ഘാടനവും പ്രത്യേകപതിപ്പിന്റെ പ്രകാശനവും നിർവഹിക്കും. യൂണിറ്റ് ചീഫ് ബി.എൽ.അഭിലാഷ് അദ്ധ്യക്ഷത വഹിക്കും. സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ പതിപ്പ് ഏറ്റുവാങ്ങും. മെഴുവേലി ശ്രീനാരായണ ഗുരു കോളേജ് പ്രിൻസിപ്പൽ പ്രൊഫ.മാലൂർ മുരളീധരൻ, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.അനിൽകുമാർ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |