മല്ലപ്പള്ളി : സംസ്ഥാന ബഡ്ജറ്റിൽ തിരുവല്ല നിയോജക മണ്ഡലത്തെയും മല്ലപ്പള്ളി താലൂക്ക് പ്രദേശങ്ങളെയും പൂർണമായും അവഗണിച്ചുവെന്ന് കെ.പി.സി.സി മുൻ നിർവാഹകസമിതി അംഗം അഡ്വ.റെജി തോമസ് ആരോപിച്ചു. തകർന്ന് താറുമാറായ ഗ്രാമീണ റോഡുകളുടെ പുനുരുദ്ധാരണം സംബന്ധിച്ചുപോലും ഒരു പരാമർശവുമില്ല. മല്ലപ്പള്ളി ഐ എച്ച് ആർ ഡി കോളേജ്, മല്ലപ്പള്ളി ഫയർ സ്റ്റേഷൻ എന്നിവയുടെ കാര്യത്തിലും ഒരു നടപടിയുമില്ല. മുൻ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പല പദ്ധതികളും ഇതുവരെ ആരംഭിച്ചിട്ടില്ല. വാഗ്ദാനങ്ങൾ മാത്രമായി ബഡ്ജറ്റുകൾ മാറിയെന്നും ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |