പത്തനംതിട്ട : കെ.കെ.നായർ പൊതുപ്രവർത്തകർ മാതൃകയാക്കേണ്ട സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമാണെന്ന് കെ.കെ.നായർ വിചാരവേദി അഭിപ്രായപ്പെട്ടു. പത്തനംതിട്ടയുടെ സമഗ്രമായ വികസനത്തെ സംബന്ധിച്ച് കെ.കെ.നായർക്കുണ്ടായിരുന്ന സ്വപ്നങ്ങളുടെയും ചിന്തയുടെയും പൂർത്തീകരണം, സമൂഹത്തിന്റെ പൊതുനന്മ എന്നിവക്കുവേണ്ടി പ്രവർത്തിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. നല്ലപൊതുപ്രവാർത്തകന് വർഷം തോറും കെ.കെ.നായർ പുരസ്കാരം നൽകും. അമ്പതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. . ഈ വർഷത്തെ അവാർഡ് മെയിൽ പത്തനംതിട്ടയിൽ വിതരണം ചെയ്യും. ഭാരവാഹികളായി പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ (രക്ഷാധികാരി ), അഡ്വ.പഴകുളം മധു (ചെയർമാൻ), കെ.ജാസിംകുട്ടി (സെക്രട്ടറി), രജനി പ്രദീപ്, ജെറി മാത്യു സാം, സി കെ അർജുനൻ (വൈസ് ചെയർമാൻമാർ) , അബ്ദുൾ കലാം ആസാദ്, അജിത് മണ്ണിൽ (ജോയിന്റ് സെക്രട്ടറിമാർ), അഫ്സൽ പത്തനംതിട്ട, എം.ആർ.രമേശ്, ബിബിൻ ബേബി (കോ ഓർഡിനേറ്റർസ്), അഡ്വ. ദിനേശ് നായർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |