നെടുമ്പ്രം: നെടുമ്പ്രം ഗ്രാമ പഞ്ചായത്തിന്റെയും പുളിക്കിഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ബാലപഞ്ചായത്ത് നടത്തി. എസ് ശ്രീലക്ഷ്മിയെ പ്രസിഡന്റായും ആരവ് കൃഷ്ണനെ വൈസ് പ്രസിഡന്റായും സെക്രട്ടറിയായി കെ ആർ അഭിനന്ദിനെയും തിരഞ്ഞെടുത്തു. ദിയ അന്ന സിജി, അഖിൽ രാജ് ആർ,ഗൗരി നന്ദ എസ് എന്നിവരാണ് സ്ഥിരം സമിതി അദ്ധ്യക്ഷർ . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്നകുമാരി ,ആറാം വാർഡ് അംഗം വൈശാഖ് പി, ബ്‌ളോക്ക് കോർഡിനേറ്റർ ലക്ഷ്മി,അസിസ്റ്റന്റ് സെക്രട്ടറി സുരേജ് ബാബു പി എന്നിവർ ചേർന്ന് ബാല പഞ്ചായത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |