ചിറ്റാർ: നവീകരിച്ച ചിറ്റാർ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിന്റെ കൊടിമര കൂദാശയും നവീകരിച്ച ദേവാലയ കൂദാശയും ഇന്ന് മൂന്നുമണിക്ക് നടക്കും. പത്തനംതിട്ട രൂപത അദ്ധ്യക്ഷൻ സാമുവേൽ മാർ ഐറേനിയോസ് മുഖ്യകാർമികത്വം വഹിക്കും. പത്തനംതിട്ട രൂപത വികാരി ജനറൽ ഫാ.മാത്യു കാലായിൽ വടക്കേതിൽ, സീതത്തോട് വൈദിക ജില്ല വികാരി ഫാ.ഗീവർഗീസ് പാലമൂട്ടിൽ, ചിറ്റാർ ഇടവക വികാരി ഫാ.ജോൺ വിൽസൺ മേലേടത്ത്, ചിറ്റാർ ഇടവക വൈദികർ, പത്തനംതിട്ട രൂപതയിലെ വൈദികർ എന്നിവർ സഹ കാർമികരാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |