പത്തനംതിട്ട : അങ്കണവാടിയിൽ 'ബിർനാണി' വേണമെന്ന് മന്ത്രി വീണാജോർജിനോട് ആവശ്യപ്പെട്ട കുരുന്നിന്റെ മനസറിഞ്ഞ് കല്ലറക്കടവ് അങ്കണവാടിയിലും മാസത്തിൽ രണ്ടുദിവസം ചിക്കൻ ബിരിയാണി ഒരുക്കുകയാണ് സി.പി.എം. അങ്കണവാടികളിൽ ഇഷ്ടഭക്ഷണം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ സി.പി.എം കണ്ണങ്കര ബ്രാഞ്ചിലെ പ്രവർത്തകരാണ് പദ്ധതി നടപ്പാക്കുന്നത്. എല്ലാ മാസവും 1,15 തീയതികളിൽ കുട്ടികൾക്ക് ബിരിയാണി നൽകും. ഈ ദിവസങ്ങൾ അവധി ആണെങ്കിൽ തൊട്ടടുത്ത പ്രവർത്തിദിവസം ബിരിയാണി നൽകുക. ഇന്നലെ ഉച്ചയ്ക്ക് പത്തനംതിട്ട നഗരസഭാ അദ്ധ്യക്ഷൻ അഡ്വ.ടി.സക്കീർ ഹുസൈൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസർ നിഷ, അങ്കണവാടി ടീച്ചർ സുജാത, സൗത്ത് ലോക്കൽ സെക്രട്ടറി എം.ജെ.രവി, കേരള കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് ജി.അനിൽകുമാർ, ഇ.എം.എസ് സഹകരണ ആശുപത്രി വൈസ് ചെയർമാൻ പി.കെ.ദേവാനന്ദൻ, കർഷകസംഘം മേഖല സെക്രട്ടറി പി.കെ.ജയപ്രകാശ്, പത്തനംതിട്ട കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ് പി.കെ.സലീം കുമാർ, ഇ.എം.എസ് പബ്ലിക് ലൈബ്രറി സെക്രട്ടറി ഡോ.വി.എസ്.ഉണ്ണികൃഷ്ണൻ, ഡോ.ടി.പി.വിജുമോൻ, ബ്രാഞ്ച് സെക്രട്ടറി കെ.എസ് ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |