പത്തനംതിട്ട : ടൗൺ സ്ക്വയർ ഉദ്ഘാടന ചടങ്ങിലെ അവതാരകനും അദ്ധ്യാപകനുമായ ബിനു കെ.സാമിന് മർദ്ദനമേറ്റതിന് പിന്നിൽ മന്ത്രി വീണാ ജോർജ് - നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ പോരിന്റെ പ്രതിഫലനമാണെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജെറി മാത്യു സാം പറഞ്ഞു. സി.പി.എം പൊതുപരിപാടിക്ക് പോകുന്ന സംസ്കാരിക - സാമൂഹിക നേതാക്കൾ ഇത് മനസിലാക്കണം. നഗരസഭയുടെ ഭരണത്തിൽ ഇരുന്ന ജനറൽ ആശുപത്രി ഭരണം നഗരസഭയുടെ ചുമതലയിൽ നിന്ന് മാറ്റി ജില്ലാ പഞ്ചായത്തിന് കൈമാറിയതും ഇവർ തമ്മിലുള്ള ചക്കുളത്തി പോരാട്ടമാണെന്ന് ജെറി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |