പത്തനംതിട്ട : ജില്ലയിൽ ക്രമസമാധാനം തകർന്നതായി ആരോപിച്ചും പൊലീസിന്റെ നിഷ്‌ക്രിയത്വത്തിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് ജില്ലാപൊലീസ് മേധാവിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. ഗാന്ധി സ്‌ക്വയറിൽ നിന്ന് തുടങ്ങിയ മാർച്ച് എസ്.പി ഓഫീസിന് സമീപം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ നേരിയതോതിൽ ഉന്തും തള്ളുമുണ്ടായി. സംസ്ഥാന ഉപാദ്ധ്യക്ഷൻ അനുതാജ് മാർച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ, പത്തനംതിട്ട നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജാസിം കുട്ടി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ അനന്ദു ബാലൻ, ജില്ല വൈസ് പ്രസിഡന്റ് കാഞ്ചന.എം.കെ, ജില്ല ജനറൽ സെക്രട്ടറിമാരായ ബിബിൻ ബേബി, ശ്രീജിത്ത് ആറന്മുള, അബിൻ ശിവദാസ്, റെജോ വെള്ളംകുളം, ജിതിൻ നൈനാൻ, അൻസർ മുഹമ്മദ്, വീണ എസ് കുറുപ്പ്, അർച്ചന ബാലൻ, ഷംന ഷബീർ, നിയോജക മണ്ഡലം പ്രസിഡന്റുമാരായ അഭിലാഷ് വെട്ടിക്കാടൻ, ജയകൃഷ്ണൻ പള്ളിക്കൽ, നേജോ മോൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |