തിരുവല്ല : നൂറുകണക്കിന് ഭക്തരുടെയും വാദ്യമേളങ്ങളുടെയും കരിവീരന്മാരുടെയും നിറവിൽ ശ്രീവല്ലഭക്ഷേത്രത്തിൽ പത്തുനാളിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രി കുഴിക്കാട്ടില്ലത്ത് രഞ്ജിത്ത് നാരായണൻ ഭട്ടതിരി കൊടിയേറ്റി. ഇന്നലെ രാവിലെ തുകലശേരി മഹാദേവക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച പന്തീരായിരം ഘോഷയാത്ര ഭക്തിനിർഭരമായി. ഭഗവാന് നേദിക്കാനുള്ള പടറ്റിക്കുലകളുമായി പഞ്ചവാദ്യത്തിന്റെയും ഗജവീരന്റെയും അകമ്പടിയോടെ നടന്ന ഘോഷയാത്ര ഉത്സവത്തിന് കേളികൊട്ടായി. നൂറുകണക്കിന് ഭക്തർ ക്ഷേത്രത്തിലെത്തിച്ച പഴക്കുലകൾ യോഗക്ഷേമസഭയുടെ ആഭിമുഖ്യത്തിൽ ഭഗവാന് നേദിച്ചു. തുടർന്ന് ചതുശതനേദ്യത്തിന് ശേഷം ഭക്തർക്ക് പ്രസാദമായി നൽകി. ദിവസവും രാവിലെ നാരായണീയ പാരായണം, ഭാഗവതപാരായണം, വൈകിട്ട് 6.30ന് ചുറ്റുവിളക്ക്, ദീപാരാധന, 12ന് കഥകളി എന്നിവയുണ്ടാകും.
ഇന്ന് വൈകിട്ട് 5ന് കാഴ്ചശ്രീബലി രാത്രി 8 മുതൽ കലാപരിപാടികൾ. നാളെ വൈകിട്ട് ഏഴിന് സംഗീതസദസ്. 8 മുതൽ കലാപരിപാടികൾ. നാലിന് രാവിലെ 10.30ന് ഉത്സവബലി 11ന് പാഠകം. വൈകിട്ട് ഏഴിന് ആത്മീയപ്രഭാഷണം, എട്ടിന് നൃത്തധ്വനി. 10 മുതൽ കലാപരിപാടികൾ. 5ന് രാവിലെ 10.30ന് ഉത്സവബലി 11ന് ഓട്ടൻതുള്ളൽ, ഉച്ചയ്ക്കുശേഷം 3ന് കൈകൊട്ടിക്കളി. നാലിന് തിരുവാതിര. അഞ്ചിന് കാഴ്ചശ്രീബലി, വൈകിട്ട് ഏഴിന് ശലഭോത്സവം, 9ന് സംഗീതാർച്ചന, 10 മുതൽ കലാപരിപാടികൾ. 12ന് മേജർസെറ്റ് കഥകളി. ആറ് മുതൽ 9വരെ രാവിലെ എട്ടിന് ശ്രീബലി സേവ. ആറിന് രാവിലെ 11ന് ഓട്ടൻതുള്ളൽ, 3ന് ചാക്യാർകൂത്ത്, ഏഴിന് സോപാനസംഗീതം, എട്ടിന് സേവാ. 10.30ന് സംഗീതസദസ്. 7ന് 3ന് കൈകൊട്ടിക്കളി, 4ന് അക്ഷരശ്ലോകസദസ്, 5ന് കാഴ്ചശ്രീബലി, വേലകളി. 7ന് വീരനാട്യം 8ന് സേവ 10.30ന് വയലിൻ കച്ചേരി, 8ന് രാവിലെ 11ന് ഓട്ടൻതുള്ളൽ, 3ന് തിരുവാതിര, 3.30ന് സംഗീതസദസ്, 7ന് സോപാനസംഗീതം, 7.30ന് സേവ, 10.30ന് ഗാനമേള. 9ന് രാവിലെ 11ന് ഓട്ടൻതുള്ളൽ, 3ന് തിരുവാതിര, 5ന് കാഴ്ചശ്രീബലി, വേലകളി, 6ന് അഷ്ടപദീലയം, 8ന് സേവ, 10.30ന് പുരാണകഥാപ്രസംഗം, 12.30ന് പള്ളിവേട്ട വരവ്, സേവ. 10ന് രാവിലെ 11ന് സോപാനസംഗീതലയം, 3.30ന് കൊടിയിറക്ക്, 4ന് ആറാട്ടെഴുന്നള്ളിപ്പ്. 9.30ന് സംഗീതസദസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |