കോഴഞ്ചേരി : കരാർ നിയമനത്തിൽ ഓംബുഡ്‌സ്മാൻ ശിക്ഷിച്ച മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കുക, പഞ്ചായത്ത് സെക്രട്ടറിയെ സസ്പെൻഡ് ചെയ്യുക എന്നീ ആവശ്യം ഉന്നയിച്ചു കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് ടൈറ്റസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു. ജെറി മാത്യു സാം, ഷിബു കാഞ്ഞിക്കൽ, വി.ജി.കൃഷ്ണദാസ്, ജോയ് ജോർജ്, സാലി ലാലു, മേഴ്‌സി ശമുവേൽ, ജോമോൻ പുതുപ്പറമ്പിൽ, എം ടി ശമുവേൽ, സ്റ്റീഫൻ ജോർജ്, സോണി ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |