കോയിപ്രം : ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളായ സൂസൻ ഫിലിപ്പ്, എൽസ തോമസ് എന്നിവരുടെ വിജയം ജില്ലയിൽ സി.പി.എം തുടർന്നുവരുന്ന ആധാർമികമായ കാലുമാറ്റ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
യു.ഡി.എഫിന് ഭൂരിപക്ഷമുണ്ടായിരുന്ന കോയിപ്രം ബ്ലോക്ക് പഞ്ചായത്തിലെ ഒരു അംഗത്തെ സി.പി.എമ്മിലേക്ക് കാലുമാറ്റി ഭരണം പിടിച്ച എൽ.ഡി.എഫിനും അതിനു നേതൃത്വം നൽകിയ സി.പി.എം നേതാക്കൾക്കുമുള്ള കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പിൽ ഇപ്പോഴുണ്ടായ യു.ഡി.എഫിന്റെ വിജയമെന്നും പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |