പത്തനംതിട്ട : സെക്രട്ടേറിയറ്റ് പടിക്കൽ നടക്കുന്ന ആശാവർക്കർ സമരത്തിന് ജനകീയ പ്രതിരോധ സമിതി ജില്ലാ കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജനകീയ പ്രതിരോധ സമിതി സംസ്ഥാന കമ്മിറ്റിയംഗം മിനി കെ.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ പ്രസിഡന്റ് ജോർജ് മാത്യു കൊടുമൺ അദ്ധ്യക്ഷതവഹിച്ചു. പത്തനംതിട്ട നഗരസഭ യു.ഡി.എഫ് നേതാവ് കെ. ജാസിംകുട്ടി, യു.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ജോസഫ്, പൊന്തൻപുഴ സമര നേതാവ് ജയിംസ് കണ്ണിമല, പശ്ചിമ ഘട്ട സംരക്ഷണ സമിതി പ്രസിഡന്റ് റെജി മലയാലപ്പുഴ, പത്തനംതിട്ട പൗരസമിതി പ്രസിഡന്റ് പി.രാമചന്ദ്രൻ നായർ , സാധുജന വിമോചന സംയുക്ത വേദി പ്രസിഡന്റ് കെ.എസ്.ഗോപി, അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സമിതി സെക്രട്ടറി എസ്. രാധാമണി, കെ.ആർ.അശോക് കുമാർ , എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് ജില്ലാ സെക്രട്ടറി ബിനു ബേബി തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |