പത്തനംതിട്ട : ലഹരി വസ്തുക്കൾക്കെതിരായ പരിശോധനയിൽ പന്തളം പൊലീസ് രണ്ടു യുവാക്കളെ കഞ്ചാവുമായി പിടികൂടി. പുന്തല കക്കട പാലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കരുന്നാഗപ്പള്ളി കൊച്ചാലുംമൂട് കാട്ടിൽകടവ് ആദിനാട് സൗത്ത് കുന്നയിൽ മുഹമ്മദ് ജാബിർ (22), പന്തളം കടക്കാട് പണ്ടാരത്തിൽ തെക്കേപുരയിൽ ജിഷ്ണു (19) എന്നിവരാണ് അറസ്റ്റിലായത്. ജാബിറിൽ നിന്ന് 35 ഗ്രാം കഞ്ചാവും ജിഷ്ണുവിന്റെ പക്കൽ നിന്ന് 6 ഗ്രാമും പിടികൂടി. വിൽപ്പനക്കായി കയ്യിൽ കരുതിയതാണെന്ന് ഇരുവരും സമ്മതിച്ചു.
ഇന്നലെ അർദ്ധരാത്രി കക്കടപാലത്താണ് ജാബിർ പിടിയിലായത്. പ്ലാസ്റ്റിക് സിപ്പ് ലോക്ക് കവറിൽ പൊതിഞ്ഞ് അടിവസ്ത്രത്തിൽ സൂക്ഷിച്ച നിലയിലായിരുന്നു. 11ന് രാത്രി പത്തരയോടെ മുട്ടാർ മുത്തോണിയിൽ നിന്നാണ് ജിഷ്ണുവിനെ കസ്റ്റഡിയിൽ എടുത്തത്. പന്തളം പൊലീസ് ഇൻസ്‌പെക്ടർ ടി.ഡി.പ്രജീഷിന്റെ മേൽനോട്ടത്തിൽ എസ്.ഐ അനീഷ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |