പത്തനംതിട്ട : കച്ചവടക്കാരുടെ ലൈസൻസ് പുതുക്കുന്നതിന് 50 രൂപ വീതം ഫൈൻ വാങ്ങുന്ന മുൻസിപ്പാലിറ്റിയുടെ നടപടി അവസാനിപ്പിക്കണമെന്ന് പത്തനംതിട്ട മർച്ചന്റ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.വി.പ്രസന്നകുമാർ ആവശ്യപ്പെട്ടു. സാമ്പത്തിക വർഷം കഴിയാൻ ഇനിയും സമയം അവശേഷിക്കുമ്പോൾ അടുത്ത സാമ്പത്തിക വർഷത്തെ ലൈസൻസ് പുതുക്കുന്നതിന് ഇപ്പോൾ ലേറ്റ് ഫീ വാങ്ങുന്നത് അംഗീകരിക്കാൻ കഴിയില്ല. വ്യാപാരം ഇല്ലാതെ തകർച്ചയിൽ നിൽക്കുന്ന വ്യാപാരികളോട് ഓൺലൈൻ പേമെന്റിൽ കൊള്ള നടത്തുന്നത് അന്യായമാണ്. വെള്ളവും വെളിച്ചവും പോലും ലഭിക്കാതെ കടയിലെ നിസാരമാലിന്യം പോലും നീക്കംചെയ്യുവാൻ അന്യായമായ ഫീസ് ഇടാക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |