പത്തനംതിട്ട : കേരളത്തോട് ശത്രുതാപരമായ നിലപാട് സ്വീകരിച്ച് സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്തിയ കേന്ദ്ര സർക്കാർ സമീപനങ്ങൾക്കെതിരെ എൽ.ഡി.എഫ് ഇന്ന് കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തും. രാവിലെ 10ന് മണ്ഡലാടിസ്ഥാനത്തിൽ വൻ ജനപങ്കാളിത്തത്തോടെ മാർച്ച് നടത്തും. ആറന്മുളയിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമും അടൂർ ബി എസ് എൻ എല്ലിന് മുന്നിൽ സി.പി.ഐ ജില്ലാ സെക്രട്ടറി സി കെ ശശിധരനും കോന്നി ബി എസ് എൻ എല്ലിന് മുന്നിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി.ഉദയഭാനുവും മാർച്ച് ഉദ്‌ഘാടനം ചെയ്യും. തിരുവല്ലയിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ജനതാദൾ എസ് സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജും റാന്നി പോസ്റ്റ് ഓഫീസിന് മുന്നിൽ കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് സജി അലക്സും സമരം ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |