പത്തനംതിട്ട : നഗരമദ്ധ്യത്തിൽ പത്തനംതിട്ട വൈദ്യുതി ഭവന് സമീപമുള്ള കെ.എസ്.ഇ.ബിയുടെ വാഹനചാർജിംഗ് സ്റ്റേഷന്റെ പ്രവർത്തനം നിലച്ചു.
24 മണിക്കൂറും പ്രവർത്തിച്ചിരുന്ന മൂന്ന് ചാർജിംഗ് മെഷീനുകളാണ് ഇവിടെയുള്ളത്.
പകൽ സമയങ്ങളിൽ ജീവനക്കാരുടെ വാഹന പാർക്കിംഗ് ഷെഡായി ഇവിടം മാറിയിരിക്കുകയാണ്. രാത്രിയായൽ തെരുവ് നായകളുടെ താവളമായി മാറും.
ആറ് മാസത്തിലധികമായി ചാർജിംഗ് സ്റ്റേഷൻ പ്രവർത്തിക്കുന്നില്ല.
ജില്ലയിലാകെ 33 ചാർജിംഗ് സ്റ്റേഷനുകളാണുള്ളത്. പലയിടത്തും ചാർജിംഗ് പോയിന്റുകൾ നോക്കുകുത്തിയാണ്.
ചാർജിംഗ് മെഷീനുകൾ തകരാറിൽ
ചാർജിംഗ് മെഷിനുകളുടെ തകരാർ പതിവായതോടെ സ്റ്റേഷന്റെ പ്രവർത്തനം മുടങ്ങുകയായിരുന്നു. തകർച്ച പരിഹരിക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതർ മെഷീൻ സ്ഥാപിച്ച ഏജൻസിയോട് ആവശ്യപ്പെട്ടങ്കിലും ഫലമുണ്ടായില്ല. മഴയിലും കാറ്റിലും സ്റ്റേഷന്റെ ബോർഡുകളും തകർന്നു. മെഷീനുകൾ പുനസ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്.
ഒരു ദൂരയാത്ര കഴിഞ്ഞ് വന്നതാണ് പത്തനംതിട്ടയിൽ. ഇവിടെ ചാർജിംഗ് സ്റ്റേഷൻ തിരക്കിയപ്പോൾ അഴൂർ ഉണ്ടെന്നാണ് അറിഞ്ഞത്. ഇവിടെയെത്തിയപ്പോൾ പ്രവർത്തിക്കുന്നില്ലെന്ന് അറിഞ്ഞു. ശേഷം ഓമല്ലൂർ പോയാണ് ചാർജ് ചെയ്തത്.
അനീഷ്, യാത്രക്കാരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |