പത്തനംതിട്ട : ഫ്‌ളോറെൻസ് നൈറ്റിംഗ് ഗയിലിന്റെ 205-ാമത് ജന്മദിനത്തോടനുബന്ധിച്ച് ഒരാഴ്ചയായി നടന്ന നഴ്സസ് വാരാഘോഷ പരിപാടികളുടെ സമാപനസമ്മേളനം ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡി.എം.ഒ ഡോ.എൽ.അനിത കുമാരി അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ അഡ്വ.ജോസ് കളീക്കൻ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസുകൾ നയിച്ചു. എൻ.സുമ സ്വാഗതംപറഞ്ഞു. ഡെപ്യൂട്ടി ഡി.എം.ഒ സി.എസ്.നന്ദിനി, ജില്ലാ നഴ്സിംഗ് ഓഫീസർ ലാലി തോമസ്, എസ്. ശ്രീകുമാർ, ടി.ലത, പി.ബി.ചന്ദ്രമതി, ഷൈനി തോമസ്, കെ.ജി.ഗീതാമണി, സിന്ധു ഭാസ്‌കർ, വില്‌നേഷ് വി.നായർ, ഗീതു സുരേഷ് എന്നവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന നഴ്സുമാരെ ആദരിച്ചു. നഴ്സിംഗ് വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. നഴ്സസ് ദിന റാലി ടൗൺ സ്‌ക്വയറിൽ സമാപിച്ചു. റാലി ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സേതുലക്ഷ്മി ഫ്ളാഗ് ഓഫ് ചെയ്തു. നഴ്സിംഗ് വിദ്യാർത്ഥികൾ വിവിധ പ്ലോട്ടുകൾ അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |