
പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനം സംബന്ധിച്ചും സ്ഥാനാർത്ഥികൾ, പൊതുജനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരുടെ സംശയ നിവാരണത്തിനും പരാതി പരിഹാരത്തിനും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ ചെയർമാനായി ജില്ലാ തലത്തിൽ മോണിറ്ററിംഗ് സമിതി രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറാണ് കൺവീനർ. ജില്ലാ പൊലിസ് മേധാവി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എന്നിവരാണ് അംഗങ്ങൾ. പെരുമാറ്റചട്ടവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾക്ക് പരിഹാരം കാണുന്നതിന് കമ്മിറ്റി പ്രത്യേകം ശ്രദ്ധിക്കും. കുറ്റക്കാർക്കെതിരെ ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |