
തിരുവല്ല: എം.ജി.എം എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകുന്ന മൂന്നാമത്തെ സ്നേഹഭവനത്തിന്റെ കല്ലിടീൽ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ.ജയിൻ സി.മാത്യു നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഐസക്.എ.വർഗീസ് അദ്ധ്യക്ഷനായി. നെടുമ്പ്രം ഗ്രാമപഞ്ചായത്തംഗം ബാബു കല്ലുങ്കൽ, എ.ഇ.ഒ വി.കെ.മിനികുമാരി, കെ.ദിനേശ്, സൂസൻ തോമസ്, ഷൈബാ അന്ന കോശി, സ്കൂൾ പ്രഥമാദ്ധ്യാപകൻ ഷിജോ ബേബി എന്നിവർ സംസാരിച്ചു. നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വെൺപാലയിലാണ് അദ്ധ്യാപക രക്ഷാകർത്തൃ സമിതി, എം.പി.ടി.എ, പൂർവ വിദ്യാർത്ഥികൾ, അഭ്യുദയകാംഷികൾ എന്നിവർ ചേർന്ന് സ്നേഹവീട് നിർമ്മിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |