മൂവാറ്റുപുഴ: വി.ആർ.എ പബ്ലിക് ലൈബ്രറിയും വാഴപ്പിള്ളി റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി ഒ.എൻ.വി ഓർമ്മകൾ ഉമ്പായിയിലൂടെ എന്ന പേരിൽ ഗാനസന്ധ്യ സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം മേഖല സെക്രട്ടറി കെ.ആർ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ബി. മഹേഷിന്റെ നേതൃത്വത്തിലാണ് ഗാനങ്ങൾ കോർത്തിണക്കിയത്.
വി.ആർ.എ പ്രസിഡന്റ് എൻ. ശ്രീദേവി ചടങ്ങിൽ അദ്ധ്യക്ഷയായി.സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജയകുമാർ ചെങ്ങമനാട് യുദ്ധവിരുദ്ധ സന്ദേശം നൽകി. ലൈബ്രറി സെക്രട്ടറി ആർ. രാജീവ്, വി.ആർ.എ രക്ഷാധികാരി എ. വിശ്വനാഥൻ നായർ, സെക്രട്ടറി മഞ്ജു വിജേഷ് എന്നിവർ സംസാരിച്ചു. നിരവധി പ്രാദേശിക പ്രതിഭകൾ ഗാനങ്ങൾ ആലപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |