
കോന്നി: അരുവാപ്പുലം, കോന്നി ഗ്രാമപഞ്ചായത്തുകളിൽ കുടിവെള്ളം വിതരണം ചെയ്യുന്ന അച്ചൻകോവിലാറ്റിലെ കൊട്ടാരത്തിൽ കടവ് പമ്പ് ഹൗസിലെ മോട്ടോർ തകരാറിലായിട്ട് 11 ദിവസം. തകരാർ പരിഹരിക്കാൻ കഴിയാത്തതിനാൽ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി.
അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ അരുവാപ്പുലം, പുളിഞ്ചാണി, ഊട്ടുപാറ, കല്ലേലി, പടയ്ക്കൽ പ്രദേശങ്ങളിലും കോന്നി ഗ്രാമപഞ്ചായത്തിലെ മാലൂർപാലം, എലിയറക്കൽ, മങ്ങാരം, ചൈന മുക്ക്, കോന്നി ടൗൺ, മാമൂട്, സിവിൽ സ്റ്റേഷൻ, കാളാഞ്ചിറ, ചിറയ്ക്കൽ തുടങ്ങിയ പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്.
വരൾച്ചയെ നേരിടാൻ ജില്ലാ കളക്ടർ ഗ്രാമപഞ്ചായത്തുകൾക്ക് അനുമതി നൽകാത്തതിനാൽ വാഹനങ്ങളിൽ കുടിവെള്ള വിതരണം നടത്താൻ കഴിയുന്നില്ല. അടിയന്തര പരിഹാരം കാണാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ തയ്യാറാകണമെന്നും ജില്ലാ കളക്ടർ കുടിവെള്ള വിതരണത്തിന് അനുമതി നൽകണമെന്നും കോൺഗ്രസ് അരുവാപ്പുലം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
അറ്റകുറ്റപ്പണി നീളുന്നു
എല്ലാവർഷവും വരൾച്ച സമയത്ത് കൂടുതൽ സമയം പമ്പ് പ്രവർത്തിപ്പിക്കും
കാലപ്പഴക്കത്താൽ മോട്ടോർ കേടാകുന്നതിന് പതിവ്
സ്ഥിരമായി പരിഹരിക്കാനോ പുതിയ മോട്ടോർ സ്ഥാപിക്കാനോ കഴിയുന്നില്ല
പ്രദേശങ്ങളിൽ വെള്ളം ശേഖരിക്കുന്നത് വിലകൊടുത്ത്
പമ്പ് ഹൗസിൽ അറ്റകുറ്റപ്പണികൾ തുടങ്ങിയിട്ട് രണ്ടാഴ്ച
ഇതുവരെ കുടിവെള്ള വിതരണം പുനരാരംഭിക്കാനായില്ല
പമ്പ് ഹൗസിൽ നിന്ന് ശുദ്ധജലവിതരണം പുനരാരംഭിക്കാൻ വാട്ടർ അതോറിറ്റി അടിയന്തര നടപടി സ്വീകരിക്കണം.
ജി.ശ്രീകുമാർ, വൈസ് പ്രസിഡന്റ്,
അരുവാപ്പുലം ഗ്രാമപഞ്ചായത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |