SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.25 PM IST

പോക്‌സോ കേസിൽ 60കാരന് 26 വർഷം കഠിന തടവ്

Increase Font Size Decrease Font Size Print Page
wilson

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറുപത് വയസുകാരന് 26 വർഷം കഠിന തടവും 1.35ലക്ഷം രൂപ പിഴയും ശിക്ഷ. കോട്ടാങ്ങൽ വായ്പൂര് പെരുമ്പാറ കള്ളിപ്പാറ വീട്ടിൽ വിൽസണെയാണ് പത്തനംതിട്ട അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി.മഞ്ജിത്ത് ശിക്ഷിച്ചത്. പ്രതി പത്ത് വയസുകാരിയെ 2023 ജൂണിൽ ലൈംഗികമായി പീഡിപ്പിക്കുകയും 2024 ഒക്ടോബറിൽ ലൈംഗികമായി ഉപദ്രവിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്തു. ഇതേ തുടർന്ന് പെരുമ്പെട്ടി പൊലീസ് സബ് ഇൻസ്‌പെക്ടർ ടി.പി.ശശികുമാർ രജിസ്റ്റർ ചെയ്ത കേസ് പൊലീസ് ഇൻസ്‌പെക്ടർ മനോജ് കുമാറാണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി.

TAGS: GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY