
പാലക്കാട്: സംസ്ഥാനത്ത് ഈ സീസണിലെ ഏറ്റവും ഉയർന്ന താപനിലയായ 40.1 ഡിഗ്രി പാലക്കാട് രേഖപ്പെടുത്തി. ചൂട് ഇനിയും കൂടുമെന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ വേനൽ മഴയുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകി. കൊല്ലം ജില്ലയിൽ 39 ഡിഗ്രിവരെയും പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രിവരെയും ചൂട് കൂടാൻ സാദ്ധ്യതയുണ്ട്. തിരുവനന്തപുരം,മലപ്പുറം,കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ 36ഡിഗ്രിവരെ താപനില ഉയർന്നേക്കാം. പാലക്കാട്,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,തൃശ്ശൂർ,കോഴിക്കോട്,തിരുവനന്തപുരം,മലപ്പുറം,കണ്ണൂർ,കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉയർന്ന താപനിലയും ഈർപ്പവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ നാളെവരെ അസ്വസ്ഥതയുണ്ടാക്കുന്ന കാലാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |