
തട്ടയിൽ: ഇടയിരേത്ത് മന്നം ക്ഷേത്രത്തിൽ സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 56-ാമത് സമാധി ദിനം ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. ഇടയിരേത്ത് കുടുംബയോഗം പ്രസിഡന്റ് അഡ്വ. കെ.ജ്യോതികുമാർ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രതിനിധി സഭാംഗം എ.കെ.വിജയൻ, കരയോഗം പ്രസിഡന്റുമാരായ ജി.രാജേഷ് കുമാർ, പി.എൻ.ഗോപാലകൃഷ്ണൻ നായർ, കുടുംബ യോഗം സെക്രട്ടറി സി.പി.ഹേമചന്ദ്രൻപിള്ള, കെ.മധുസൂദനക്കുറുപ്പ്, വി.കെ.ശശികുമാർ, സി.ആർ.നാരായണക്കുറുപ്പ്, വിവിധ കരയോഗം വനിതാ സമാജം ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |