തൊടുപുഴ: തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പലായി ഡോ. വിധു പി നായർ ചുമതലയേറ്റു.2018 ലെ മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട് . സ്കൂൾ ഹാളിൽ നടന്ന യോഗത്തിൽ വിദ്യാലയ സമിതി അംഗങ്ങളുംരക്ഷിതാക്കളും ,സ്റ്റാഫും ചേർന്ന് പൂച്ചെണ്ട് നൽകി അദ്ദേഹത്തെ സ്വീകരിച്ചു .പുതു തലമുറക്കാവിശ്യമായ വിദ്യാഭ്യാസ രീതിയെക്കുറിച്ചും അത് നടപ്പിൽ വരുത്തേണ്ട മാർഗത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു . വിദ്യാലയ സമിതി അദ്ധ്യക്ഷൻ വി കെ ബിജു , സെക്രട്ടറി പദ്മഭൂഷൺ എസ് , വിദ്യാലയ സമിതി ട്രഷറർ ഹരിഹര കുമാർ രാമനാഥൻ, ജോയിന്റ് സെക്രട്ടറി ടി.എസ് കൃഷ്ണകുമാർ എന്നിവരും മറ്റ് സമിതി അംഗങ്ങളും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |