SignIn
Kerala Kaumudi Online
Friday, 24 April 2026 3.30 AM IST

അഞ്ച് മയക്കുമരുന്ന് കേസുകളിലെ പ്രതിക്ക് കരുതൽ തടങ്കൽ

Increase Font Size Decrease Font Size Print Page
abid-

കാസർകോട്: നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ പിറ്റ് എൻ.ഡി.പി.എസ് നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. ബങ്കര മഞ്ചേശ്വരം സ്വദേശി അബൂബക്കർ എം. ആബിദിനെ (26) ആണ് പൊലീസ് പിടികൂടിയത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിലവിൽ അഞ്ച് മയക്കുമരുന്ന് കേസുകൾ ഉള്ളതായി പൊലീസ് അറിയിച്ചു. 2025ൽ മാത്രം ഇയാൾക്കെതിരെ മൂന്ന് കേസാണ് രജിസ്റ്റർ ചെയ്തത്. ലഹരി മരുന്ന് വിൽപ്പനയിലും കടത്തിലും ഇയാൾ സ്ഥിരമായി ഏർപ്പെടുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കർശന നടപടി സ്വീകരിച്ചതെന്നു അറിയിപ്പിൽ പറഞ്ഞു. മഞ്ചേശ്വരം പൊലീസ് ഇൻസ്‌പെക്ടർ പി.കെ ജിജേഷ്, വനിത പൊലീസ് ഓഫീസർ വന്ദന എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമാണ് കരുതൽ തടങ്കലിനായുള്ള നടപടികൾ പൂർത്തിയാക്കിയത്. ലഹരി മാഫിയകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം തുടരുമെന്നും അറിയിച്ചു.

TAGS: LOCAL NEWS, KASARGOD, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.