
കോന്നി: മന്ത്രി വീണാ ജോർജിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ കോന്നിയിൽ പ്രകടനവും യോഗവും നടത്തി. പ്രതിഷേധയോഗം ഏരിയാ ആക്ടിംഗ് സെക്രട്ടറി പി.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം ടി.രാജേഷ് കുമാർ അദ്ധ്യക്ഷനായി. കോന്നി ലോക്കൽ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി എ.എസ്.ഷിജു, കെ.ജി.ഉദയകുമാർ, ഷാഹീർ പ്രണവം, അഡ്വ. പേരൂർ സുനിൽ, ഗ്രാമ പഞ്ചായത്തംഗം ഇന്ദുകല, സി.ഡി.എസ് ചെയർപേഴ്സൺ കവിതാരാജ്, അനീഷ്, അജയകുമാർ, ഷാബുദ്ദീൻ, ഷാജഹാൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |