ഒാമല്ലൂർ : ഡിജിറ്റൽ റീസർവേ പദ്ധതിക്ക് ഒാമല്ലൂരിൽ തുടക്കമായി. മന്ത്രി വീണാജോർജ് ഒാൺലൈനായി ഉദ്ഘാടനം ചെയ്തു. റീസർവേ പൂർത്തീകരിക്കാനുള്ള മറ്റ് വില്ലേജുകൾ കൂടി ഉൾപ്പെടുത്തി സമയബന്ധിതമായി റീസർവേ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി, ഓമല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൻ വിളവിനാൽ, ഗ്രാമപഞ്ചായത്ത് അംഗം പി.സുജാത, ഡെപ്യൂട്ടി കളക്ടർ ബി.ജ്യോതി, അസിസ്റ്റന്റ് ഡയറക്ടർ സർവേ റേഞ്ച് സിദ്ധയാഗ പ്രസാദിൻ പ്രഭാമണി, ജില്ലാ റിസർവേ സൂപ്രണ്ട് കെ.കെ.അനിൽകുമാർ, എ.പി.ജയൻ, രാജു നെടുവംപുറം, നിസാർ നൂർ മഹൽ, മനോജ് മാധവശേരിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |