പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് പദ്ധതിയിലൂടെ ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടർ വിതരണം ചെയ്യുന്നതിന് പട്ടികജാതി, ജനറൽ വിഭാഗത്തിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 60 വയസിന് താഴെ കുറഞ്ഞത് 40 ശതമാനം ശാരീരിക വൈകല്യം ഉള്ളവരും മെഡിക്കലി ഫിറ്റ് ആണെന്നുള്ള ഡോക്ടറുടെ സർട്ടിഫിക്കറ്റും ലേണേഴ്‌സ് , ഡ്രൈവിംഗ് ലൈസൻസും ഉണ്ടാകണം. പഞ്ചായത്ത് ഗ്രാമസഭ ലിസ്റ്റിൽ ഉൾപ്പെട്ട ജില്ലയിലെ സ്ഥിര താമസക്കാരുമായിരിക്കണം. ഭിന്നശേഷി ഗ്രാമസഭ ലിസ്റ്റിൽ ഉൾപ്പെട്ട അർഹരായ അപേക്ഷകർ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നിശ്ചിക മാതൃകയിലുള്ള അപേക്ഷ 23ന് അഞ്ചിന് മുമ്പ് നൽകണം. ഫോൺ : 0468 2 325 168.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |