പത്തനംതിട്ട : ജില്ലയിൽ ആരംഭിക്കുന്ന ജില്ലാതല ജൻഡർ റിസോഴ്‌സ് സെന്ററിലെ കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. വിമൻ സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷയും ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ജില്ലാ വനിതാശിശുവികസന ഓഫീസർ, കാപ്പിൽ ആർക്കേഡ്, ഡോക്ടേഴ്‌സ് ലെയിൻ, പത്തനംതിട്ട 689645 എന്ന വിലാസത്തിൽ 20ന് മുൻപായി ലഭ്യമാക്കണം. ഫോൺ : 0468 2 966 649.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |