SignIn
Kerala Kaumudi Online
Wednesday, 01 May 2024 11.37 AM IST

ലഹരി മാഫിയ വീട് അടിച്ചുതകർത്തു, ഗൃഹനാഥനെ വെട്ടിപരിക്കേൽപ്പിച്ചു

kandala

മലയിൻകീഴ് : ലഹരി മാഫിയ സംഘം വീട് അടിച്ച് തകർക്കുകയും വീട്ടിലുണ്ടായിരുന്നവരെ ആക്രമിക്കുകയും ചെയ്തു.കണ്ടല സ്റ്റേഡിയത്തിനു സമീപം റഹിമിന്റെ വീട്ടിൽ ഇന്നലെ ഉച്ചയോടെയാണ് ആക്രമണം നടത്തിയത്. രണ്ട് ബൈക്കുകളിൽ എത്തിയ നാലംഗ സംഘം വീടിന്റെ ഗേറ്റിന് മുന്നിലെത്തി ആളുണ്ടോ എന്ന് ചോദിച്ച് ഗേറ്റ് വെട്ടി പൊളിയ്ക്കാൻ ശ്രമിക്കുകയും അട്ടഹാസം മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും.ചെയ്തു.വീടിന് അകത്ത് കടന്ന് ജനലും സ്കൂട്ടറും കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ചു.രണ്ട് വയസുള്ള കുട്ടിയുൾപ്പെടെയുള്ളവർ ഉച്ചയ്ക്ക് ആഹാരം കഴിച്ചു കൊണ്ടിരിക്കെയാണ് വീടിനുള്ളിൽ സംഘം കയറിയത് തടയാൻ ശ്രമിച്ച റഹീമിനെ ആക്രമിക്കുകയും തലയ്ക്ക് പരിക്കേൽപ്പിക്കുകയുമുണ്ടായി. റഹീം ചികിൽസ തേടി.അക്രമി സംഘത്തെ സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.കണ്ടല സ്റ്റേഡിയത്തിന്റെ പരിസരത്ത് കഞ്ചാവ് ഉൾപ്പെടെ വിൽപനയുണ്ടെന്ന് നേരത്തെ പരാതികൾ ഉയർന്നിട്ടുണ്ട്.കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ആൾ ഉൾപ്പെടെ അക്രമി സംഘത്തിലുണ്ടായിരുന്നതായിട്ടാണ് അറിയുന്നത്.മാറനല്ലൂർ പൊലീസ് വീട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, MALAYINKIL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.