വർക്കല:സംസ്ഥാനത്ത് സാധാരണക്കാരന്റെ നിത്യജീവിതം ദുസ്സഹമായിരിക്കുകയാണെന്ന് വർക്കലകഹാർ പറഞ്ഞു.വർക്കല, ശിവഗിരി കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വർക്കല മൈതാനത്ത് സംഘടിപ്പിച്ച ജനസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സജിവേളിക്കാട് അദ്ധ്യക്ഷത വഹിച്ചു. പി.എം.ബഷീർ, വൈ.ഷാജി,കെ.ഷിബു, കെ.രഘുനാഥൻ, പി.ജെ.നൈസാം, എസ്.ജയശ്രീ, വി.ജോയി,പാറപ്പുറം ഹബീബുളള, അജിവേളിക്കാട്, കെ.സൂര്യപ്രകാശ്, കൗൺസിലർമാരായ എസ്.പ്രദീപ്, ബിന്ദുതിലകൻ,സലിം,ഡോ.ഇന്ദുലേഖ,ബദുൻഷാ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |