കടയ്ക്കാവൂർ: വക്കം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 'പുസ്‌തകം അരികിൽ" പദ്ധതിക്ക് തുടക്കമായി. അവധിക്കാലത്ത് വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടിപ്പൊലീസിന്റെ നേതൃത്വത്തിൽ സംഘടനകളിൽ നിന്നും വീടുകളിൽ നിന്നും കൂട്ടായ്മകളിലും നിന്നും പൂർവ വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച രണ്ടായിരത്തോളം പുസ്‌തങ്ങൾ കുട്ടികളുടെ വീടുകളിലെത്തിക്കും. പുസ്തകങ്ങൾ വക്കം പഞ്ചായത്ത് പ്രസിഡന്റ് താജുന്നിസ എച്ച്.എം. ബിന്ദു സി.എസിന് കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്‌തു. സി.പി.ഒ സൗദീഷ് തമ്പി, എ.സി.പി.ഒ പൂജ, ഷീലു, എസ്. എം.സി. അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |