തിരുവനന്തപുരം:പേട്ട അമ്പലത്തുമുക്കിന് സമീപം വീട്ടുവളപ്പിൽ നിന്ന മരത്തിന്റെ കൂറ്റൻ ശിഖരം റോഡിലേക്ക് ഒടിഞ്ഞുവീണു. ആളപായമില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് 3.45 ഓടെയായിരുന്നു സംഭവം.വൻ ശബ്ദത്തോടെ മരത്തിന്റെ ഒരുഭാഗം ഒടിഞ്ഞ് റോഡിന് കുറുകെ വീഴുകയായിരുന്നു. അപകടത്തെ തുടർന്ന് ലൈനുകൾ പൊട്ടിയതിനാൽ രണ്ടര മണിക്കൂറോളം വൈദ്യുതി തടസപ്പെട്ടു. ഗതാഗത തടസവുമുണ്ടായി. ചാക്കയിൽ നിന്ന് ഫയർഫോഴ്സെത്തി മുക്കാൽ മണിക്കൂറോളം പരിശ്രമിച്ച് ശിഖരം മുറിച്ചുമാറ്റി. സ്റ്റേഷൻ ഓഫീസർ സജിത്,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷാജി, ഫയർമാന്മാരായ ദീപു,ഷമീം,പൊൻരാജ്,ഡ്രൈവർ ജോസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |