തിരുവനന്തപുരം : നൃത്തവും സംഗീതവും ഭക്തിയിൽ നിറഞ്ഞ വെള്ളായണി ദേവിക്ഷേത്ര കാളിയൂട്ട് മഹോത്സവ വേദിയിൽ തനത് നാടകവും അരങ്ങേറി.
നിറഞ്ഞ സദസിൽ വിശക്കുന്നവന്റെ വേദാന്തം എന്ന അമച്വർ നാടകം ഏറെ ശ്രദ്ധേയമായി. സജീവ നാടക പ്രവർത്തകനായ കല്ലിയൂർ ജനനി ഗോപൻ വി. ആചാരിയാണ് നാടകം സംവിധാനം ചെയ്ത് അവതരിപ്പിച്ചത്. ജനനി നാടക സംഘത്തിലെ പതിനഞ്ചുപേരാണ് അരങ്ങിലും അണിയറയിലും മികവ് കാട്ടിയത്.
ദൈവം നൽകിയ വരത്തിൽ പ്രതീക്ഷയർപ്പിച്ചുകഴിയുമ്പോൾ വിശക്കുന്നവൻ തന്നെ വേണം വിശപ്പിന് പരിഹാരം കാണണമെന്ന ഭരത വാക്യവുമായി നാടക സംഘം ജനഹൃദയങ്ങളിൽ ഇടംതേടി. അഭിനയവും ആലാപനവും പ്രകാശവും കൊണ്ട് മികവുറ്റതാക്കിയ പുരോഗമന ചിന്താഗതിയുള്ള ഈ നാടകം പി.എം. താജാണ് രചിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |