തിരുവനന്തപുരം: നേമം പ്രാവച്ചമ്പലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് കേബിളുകൾ മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേരെ കരമന പൊലീസ് പിടികൂടി. കിള്ളിപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് തെങ്കാശി സ്വദേശി കാർത്തികേയൻ (33), കോട്ടുകാൽ നെല്ലിവിള ആർ.സി സ്ട്രീറ്റ് തോട്ടത്തുവിളാകം വീട്ടിൽ കനകരാജ് (43), ബാലരാമപുരം തലയിൽ പുത്രാവിള പുത്തൻവീട്ടിൽ ദിനേഷ് (18) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ച ഒന്നരലക്ഷം രൂപയുടെ റെയിൽവേ കേബിളുകളാണ് മോഷ്ടിച്ചത്. മോഷ്ടിച്ച കേബിളുമായി പ്രതികളിലൊരാൾ കിള്ളിപ്പാലം ഭാഗത്തുനിൽക്കുന്നത് സംശയകരമായ സാഹചര്യത്തിൽ പൊലീസ് കാണുകയും പിടികൂടുകയും ചെയ്തു. ചോദ്യം ചെയ്യലിനെ തുടർന്നാണ് മോഷണവിവരം വെളിച്ചത്തായത്.കരമന പൊലീസാണ് പിടികൂടിയതെങ്കിലും കേസ് നേമം പൊലീസ് സ്റ്റേഷൻ പരിധിയിലാണ്.ഈ സാഹചര്യത്തിൽ
കേസ് നേമം പൊലീസിന് കൈമാറും. കരമന സി.ഐ സുജിത്ത്, എസ്.ഐ സന്തു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |