ആര്യനാട്:കീഴ്പാലൂർ നാഷണൽ ലൈബ്രറി സംഘടിപ്പിച്ച സാംസ്കാരിക സന്ധ്യയും പുസ്തക പ്രകാശനവും ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബി.സതീന്ദ്രൻ കീഴ്പാലൂരും സുഹൃത്തുക്കളും രചിച്ച കഥാ സമാഹാരം മുഴക്കം ഡോ.പി.സോമൻ ഏറ്റുവാങ്ങി.ഡോ.ബി.ബാലചന്ദ്രൻ പുസ്തകാവലോകനം നടത്തി.കൈയെഴുത്തു മാസിക പുന: പ്രകാശനവും സാഹിത്യ വേദിയുടെ ഉദ്ഘാടനവും ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പേരയം ശശി നിർവഹിച്ചു.ലൈബ്രറി പ്രസിഡന്റ് വി.പി.സജികുമാർ അദ്ധ്യക്ഷത വഹിച്ചു.മൈത്രി ലാൽസലാം,ശശി വിനോബനികേതൻ,ഷൈജു ഇന്ദുലാൽ,വി.രത്നാകരൻ,
സെക്രട്ടറി സാജൻ എന്നിവർ സംസാരിച്ചു.തുടർന്ന് അഭിലാഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കവിസമ്മേളനം ഡോ.ചായം ധർമ്മരാജൻ ഉദ്ഘാടനം ചെയ്തു.കല്ലാർ ഗോപകുമാർ ഷിജി ചെല്ലാം കോട്,സതീജ.വി.ആർ,ശാലിനി കീഴ്പാലൂർ തുടങ്ങിയവൻ കവിതകൾ അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |