ബാലരാമപുരം: നേമം ഗവ.യു.പി.എസിൽ അവധിക്കാലത്ത് സംഘടിപ്പിക്കുന്ന 'ഓപ്പൺക്ലാസ്റൂ'മി ന്റെ ഭാഗമായി കുട്ടികൾ വർക്കല ശിവഗിരി മഠം സന്ദർശിച്ചു.മഹാസമാധി ,ശാരദാമഠം ,വൈദികമഠം എന്നിവിടങ്ങൾ സന്ദർശിച്ചു.മഹാകവി രവീന്ദ്രനാഥ ടാഗോർ ,മഹാത്മാഗാന്ധി, സി. എഫ് ആൻഡ്രൂസ് എന്നിവർ ഗാന്ധിജിയെ സന്ദർശിച്ച വിവരണങ്ങൾ, ഗുരുദേവന്റെ ശയ്യോപകരണങ്ങൾ, റിക്ഷ എന്നിവയും കുട്ടികൾക്ക് കാണാൻ അവസരം ലഭിച്ചു.അദ്ധ്യാപകരായ സിന്ധു .വി .ആർ, അനൂപ് എ.ആർ,അഞ്ചു എം.വി, രമ്യ ആർ.എസ്, മിനി എം.ഇസഡ്, അനൂപ എസ്.എസ്, സ്വപ്നകുമാരി, ബിപിൻ ലാൽ എന്നിവർ നേതൃത്വം നൽകി. മുപ്പതോളം കുട്ടികൾ സന്ദർശനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |