നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ 27-ാമത് രൂപതാ ദിനാഘോഷം ഇന്ന് നടക്കും. ഇതോടനുബന്ധിച്ച് രാവിലെ 8.30ന് പത്താംകല്ലിൽ പുതിയതായി പണികഴിപ്പിക്കുന്ന രൂപതയുടെ ജോൺ പോൾ രണ്ടാമൻ പ്രീസ്റ്റ് ഹോമിന്റെ തറക്കല്ലിടൽ കർമ്മം രൂപതാ ബിഷപ് ഡോ.വിൻസെന്റ് സാമുവൽ നിർവഹിക്കും.വികാരി ജനറൽ അനുഗ്രഹ സന്ദേശം നൽകും.വൈകിട്ട് 5ന് നെയ്യാറ്റിൻകര അമലോത്ഭവമാതാ കത്തീഡ്രൽ പള്ളിയിൽ നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് ഡോ.വിൻസെന്റ് സാമുവൽ മുഖ്യകാർമ്മികത്വം വഹിക്കും.രൂപതാ വികാരി ജനറൽ ജി.ക്രിസ്തുദാസ്,ചാൻസിലർ ഡോ.ജോസ് റാഫേൽ,നെയ്യാറ്റിൻകര റീജിയൻ കോഓർഡിനേറ്റർമാർ, ശുശ്രൂഷാ കോഓർഡിനേറ്റർ വി.പി.ജോസ്,ജുഡിഷ്യൽ വികാരി ഡോ.സെൽവരാജൻ, രൂപതയിൽ സേവനം ചെയ്യുന്ന വൈദീകർ തുടങ്ങിയവർ സഹകാർമ്മികരാകും.ദിവ്യബലിയെ തുടർന്ന് നെയ്യാറ്റിൻകര രൂപതയുടെ അജപാലന അതിർത്തി നിർണയിക്കുന്ന ഭൂപടം പ്രകാശനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |